കേരളം

ജലനിരപ്പ് ഉയര്‍ന്നു, പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടു ; അതീവ ജാഗ്രതാനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടു. ചാലക്കുടി പുഴയിലേക്കാണ് വെള്ളം തുറന്നുവിട്ടത്. ചാലക്കുടി പുഴയുടെയും കൈവഴികളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജലനിരപ്പ് 419.40 മീറ്ററിലേറെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വെള്ളം തുറന്നുവിട്ടത്. ഇതിന്റെ ഭാഗമായി കളക്ടര്‍ ഇന്നലെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ചാലക്കുടി പുഴയും കൈവഴികളും കടന്നുപോകുന്ന വിവിധ നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തന്‍വേലിക്കര, കുന്നുകര, കരുമാല്ലൂര്‍, നെടുമ്പാശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം എന്നി പഞ്ചായത്തുകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതിന് പുറമേ ചാലക്കുടി പുഴയും കൈവഴികളും കടന്നുപോകുന്ന വടക്കന്‍ പറവൂര്‍, അങ്കമാലി എന്നി നഗരസഭകളിലും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ