കേരളം

ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് കോവിഡ്; ആശുപത്രി അടച്ചു; ആര്യനാട് പഞ്ചായത്തില്‍ കടുത്ത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ജെ.പി.എച്ച്.എം, രണ്ട് ആശാവര്‍ക്കര്‍മാര്‍ ഒരു എന്‍.എച്ച്.എം ഡോക്ടര്‍, ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍, ഒരു ബേക്കറി ഉടമ എന്നിവരാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ആര്യനാട് ആശുപത്രി, ആര്യനാട് സതേണ്‍ ബേക്കറി, കോട്ടയ്ക്കകം, ഇറവൂര്‍ വാര്‍ഡുകളിലെ ആശാവര്‍ക്കര്‍മാര്‍ ആര്യനാട് ആശുപത്രി എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോകുകയോ സ്വയം നീരിക്ഷണത്തില്‍ ഏര്‍പ്പെടേണ്ടതോ ആണെന്ന് പഞ്ചായത്ത് അറിയിച്ചു. 

പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് ആറുമണിവരെ മാത്രമേ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയുള്ളു. ഇന്ന് മുതല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. നാളെ മുതല്‍ രാവിലെ 7 മണിമുതല്‍ 11മണിമാരെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി (പഴം, പാല്‍, പച്ചക്കറി, ഭക്ഷ്യധാന്യങ്ങള്‍ ) കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. 

ബസ്സ് ഡിപ്പോ, ആര്യനാട് ആശുപത്രി, ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവ ഇനിയൊരു അറിയുപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല  ഓട്ടോറിക്ഷ, ടാക്‌സി എന്നിവ നിര്‍ത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും ഹോട്‌സ് സ്‌പോട്ടും, കണ്ടെയ്ന്‍മെന്റ് സോണും തീരുമാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി