കേരളം

പത്തനംതിട്ടയിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഡോക്ടർ ഉൾപ്പടെ 12 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഡോക്ടർക്കു കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.

ഇന്ന് രോ​ഗം സ്ഥിരീകരിച്ച 272 ആളുകളിൽ 7 പേർ ആരോ​ഗ്യപ്രവർത്തകരാണ്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ആരോ​ഗ്യപ്രവർത്തകർക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  മലപ്പുറം ജില്ലയിലും ഒരാൾക്ക് രോ​ഗം കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ടയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തുവിട്ടു. രോഗബാധിതനായ വിദ്യാർഥി സംഘടനാ നേതാവിന്റെ സമ്പർക്ക പട്ടികയാണ് പുറത്തുവിട്ടത്.  റെസ്റ്റോറന്റ്, ടെക്‌സ്‌റ്റൈൽസ്, ബേക്കറി തുടങ്ങിയവ റൂട്ട് മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിലും രോഗി എത്തിയിരുന്നു. ജില്ലയിൽ നടന്ന ചില പ്രതിഷേധ യോഗങ്ങളിലും സാന്നിധ്യമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു