കേരളം

ഏത് ഏജന്‍സി അന്വേഷിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രിയെ വേട്ടയാടാമെന്ന് കരുതേണ്ട; ഇപി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബിജെപിക്കാര്‍ക്കാണ് ബന്ധമുള്ളതെന്ന് മന്ത്രി ഇപി ജയരാജന്‍. കുമ്മനത്തൊടൊപ്പമുള്ള ചിത്രങ്ങളും വന്നിട്ടുണ്ട്. ഇയാള്‍ക്ക് സന്ദീപ് നായരുമായുള്ള ബ്ന്ധമാണ്. ഇയാള്‍ ഒളിവാലാണ്. ഇത് കണ്ടേത്തേണ്ടത് കേന്ദ്രസര്‍ക്കാരും കസ്റ്റംസുമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്ലാം നടപടികളും സ്വീകരിക്കുയാണ്. ലോകത്തിന് മുന്നില്‍ കേരളം ഒരുമാതൃകയാണ്. ഇങ്ങനെ ഉയര്‍ന്ന് ചിന്തിക്കുന്ന സര്‍ക്കാരിന്റൈ ജനപ്രീതി നശിപ്പിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് ജയരാന്‍ പറഞ്ഞു.

ഈ സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ചുവിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. മുന്‍പും നിരവധി തവണ ഇതുപോലെ കടത്തിയെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഏത് ഏജന്‍സിയും അന്വഷിക്കുന്നതിനെ സിപിഎം സ്വാഗതം ചെയ്യുകയാണ്. നയതന്ത്രത്തെ ബന്ധത്തെ ബാധിക്കുന്നതിനാല്‍ അന്വേഷണം വഴിവിട്ട രീതിയിലേക്ക് പോകരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തവന്നിതന് പിന്നാലെ ബിജെപി അധ്യക്ഷന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളിച്ചെന്നാണ് പറഞ്ഞത്. ഫോണ്‍ വിളിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു സംസ്ഥാന അധ്യക്ഷന്‍ ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്നും ജയാരജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു