കേരളം

ജീവനക്കാരന് കോവിഡ്: തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം, കോഴിക്കോട് കല്ലായിയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കല്ലായിയില്‍ കോവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ച് ബന്ധുക്കള്‍ക്കാണ് സ്ഥിരീകരിച്ചത്.

ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനിലാക്കിയിരുന്നു. ഒരു ഡോക്ടറെയും മൂന്നു നഴ്‌സുമാരെയുമാണ് ക്വാറന്റൈനിലാക്കിയത്.

തിരുവനന്തപുരം പൂന്തുറയില്‍ 119പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.അതീവ ഗുരുതരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇവിടെ അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വള്ളക്കടവിലും സമാനമായ സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി