കേരളം

പത്തനംതിട്ടയിലും നിയന്ത്രണം കടുപ്പിക്കുന്നു ; കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാഭരണകൂടം. പത്തനംതിട്ട നഗരസഭ പരിധി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ നല്‍കി. ഇതോടെ ഈ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും.

എംഎസ്എഫ് നേതാവിന് രോഗബാധയുണ്ടായതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. പരീക്ഷാ വിജയികളെ അടക്കം നിരവധി പേരെ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് സമ്പര്‍ക്കം ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഉറവിടം അറിയാത്ത കൂടുതല്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്.

അനാവശ്യ യാത്രകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും, പോകുന്ന ഇടങ്ങള്‍ ഡയറിയില്‍ കുറിച്ചു വയ്ക്കണമെന്നും ജില്ലാ കളക്ടര്‍ പി ബി നൂഹ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ