കേരളം

സ്വര്‍ണക്കടത്തുകേസിലെ പ്രധാനകണ്ണി സന്ദീപ് നായര്‍ സിപിഎം അംഗമെന്ന് അമ്മ ഉഷ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  തിരുവനന്തപുരം സ്വര്‍ണക്കടത്തകേസിലെ പ്രധാനകണ്ണിയായ സന്ദീപ് നായര്‍ സിപിഎം ബ്രാഞ്ച് അംഗമെന്ന് അമ്മ ഉഷ. മകന് സ്വര്‍ണക്കടത്തുകേസുമായി ബന്ധമില്ല. കടയുടെ ഉദ്ഘാടനത്തിനാണ് സ്വപ്‌നയെ കണ്ടത്. അല്ലാതെ രണ്ട് തവണ കൂടി കണ്ടിട്ടുണ്ട്. കൂടുതലൊന്നും അറിയില്ലെന്നും സന്ദീപിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായര്‍. നെടുമങ്ങാടുള്ള വര്‍ക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങില്‍ വൈറലായിരുന്നു. ഈ വര്‍ക് ഷോപ്പ് കേസിലെ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും ബിനാമി ഉടമസ്ഥതയില്ലുള്ളതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സ്വര്‍ണക്കടത്തുകേസില്‍ സരിത്ത് പിടിയിലായതിന് പിന്നാലെ സന്ദീപ് നായര്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി കസ്റ്റംസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സന്ദീപിന്റെ ഭാര്യയെ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സ്വപ്നയെ അറിയില്ലെന്ന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.  കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി