കേരളം

സ്വര്‍ണ്ണക്കടത്തുകേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയം :  സിബിഐ അന്വേഷണം വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തെ ഞെട്ടിച്ച ഒരു കള്ളക്കടത്താണ് നടന്നത്. ഇതിന്റെ എല്ലാ വിവരങ്ങളും പുറത്തുവരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയം കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. സ്വപ്‌നയുടെ ഐടി മിഷനിലെ അപ്പോയിന്‍മെന്റിലും ദുരൂഹതയുണ്ട്. ഇതും അന്വേഷിക്കേണ്ടതാണ്. ഇത്രയും വലിയ പോസ്റ്റിലൊക്കെ നിയമിക്കുമ്പോള്‍, ക്രൈംബ്രാഞ്ച് കേസ് അടക്കമുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോളാര്‍ കേസില്‍ വലിയ തോതില്‍ അന്വേഷണമാണ് നടന്നത്. കേസിന്റെ നെല്ലിപ്പടി വരെ പോയതല്ലേ. എന്നാല്‍ കാര്യമായൊന്നും കിട്ടിയില്ല എന്നതാണ് വാസ്തവം. അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസല്ല. കുറെ സാധാരണ സംഭവങ്ങളാണ് അതിലുള്ളത്. എന്നിട്ടും മുഖ്യമന്ത്രിയെ തന്നെ മണിക്കൂറുകളോളം വിളിച്ചുവരുത്തി, സ്‌റ്റേറ്റ്‌മെന്റ് എടുത്തില്ലേ, അതെല്ലാം നമ്മള്‍ കണ്ടതല്ലേ. ഇതുപോലെ വിശദമായ അന്വേഷണം ഈ കേസിലും വേണം.

യുഎഇ കോണ്‍സുലേറ്റ് മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, എല്ലാ പൂര്‍വകാല ചരിത്രവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിക്കോട്ടെ എന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കള്ളക്കടത്തുവഴി കൊണ്ടുവരുന്ന സ്വര്‍ണ്ണം ആര്‍ക്കാണ് ലഭിക്കുന്നത് എന്നതടക്കം അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)