കേരളം

പ്രസവവിവരം മറച്ചുവെച്ച് അമിത രക്തസ്രാവത്തിന് ചികിത്സ തേടി; യുവതിയുടെ വീട്ടിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; പ്രസവവിവരം മറച്ചുവെച്ച് രക്തസ്രാവത്തിന് ചികിത്സ തേടിയ യുവതിയുടെ വീട്ടിൽ നിന്ന് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂർ മുള്ളൂര്‍ക്കരയിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് അവിവാഹിതയായ യുവതി ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാരുടെ പരിശോധനയിൽ വീട്ടില്‍ പ്രസവിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നവജാതശിശുവിന്‍റെ മൃതദേഹം ബാ​ഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

ചാലക്കുടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം  വൈകീട്ട് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്.

യുവതിയുടെയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടർ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തി. അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിലാണ് പ്രസവിച്ചത്. യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവജാത ശിശുവിന്‍റെ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ. പ്രസവത്തിനിടെയാകാം മരണം എന്നാണ് സംശയിക്കുന്നത്. പ്രസവം മറച്ചുവെക്കുകയും, മരണം പുറത്തിറയിക്കാതെ മൃതദേഹം ഒളിപ്പിച്ചു വെച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു