കേരളം

റേഷന്‍ മണ്ണെണ്ണയും ഇനി പൊള്ളും ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് ഒമ്പതു രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം  റേഷന്‍കടകള്‍ വഴി വിതരണംചെയ്യുന്ന മണ്ണെണ്ണയുടെ വില ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. ലിറ്ററിന് ഒമ്പതുരൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് 20 രൂപ വിലയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് 29 രൂപയാണ് പുതിയ നിരക്ക്. ക്രൂഡ്ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം മണ്ണെണ്ണ വില ഉയര്‍ത്തിയത്.

പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വിലകൂട്ടിയിട്ടും മണ്ണെണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇ-പോസ് യന്ത്രത്തില്‍ വിവരമെത്തിയപ്പോള്‍ മാത്രമാണ് വിലകൂടിയതറിയുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. നിലവില്‍ വൈദ്യുതീകരിച്ച വീടുകള്‍ക്ക് കാര്‍ഡിന് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാലുലിറ്ററുമാണ് മണ്ണെണ്ണ കിട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം