കേരളം

വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചെന്ന് യുവതി ; ഭർത്താവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിവാഹത്തിനു മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.   അറുന്നൂറ്റിമംഗലം സ്വദേശിയെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റു ചെയ്തത്.

വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് സമീപകാലത്ത് നിരന്തരം ഭീഷണിപ്പെടുത്തിയതോടെ, പ്രായപൂർത്തിയാകുന്നതിനുമുമ്പേ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കാണിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

യുവതിക്ക് 17 വയസ്സുള്ളപ്പോൾ വ്യത്യസ്തസമുദായക്കാരനായ യുവാവുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  പ്രായപൂർത്തിയായപ്പോൾ ഇരുവരും വിവാഹം കഴിച്ചു. പിന്നീട് വിദേശത്തേക്കുപോയ യുവാവ് ഇടക്കിടെ നാട്ടിലെത്തിയെങ്കിലും യുവതിയുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല. അടുത്തകാലത്ത് വിവാഹമോചനത്തിനായി നിർബന്ധം ചെലുത്തിയതോടെയാണ് യുവതി പീഡനപരാതി നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ