കേരളം

കെഎംഎംഎൽ ജീവനക്കാർക്ക് കോവിഡ്; 104 പേർ നിരീക്ഷണത്തിൽ; സമരം അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെഎംഎംഎല്ലിലെ 104 ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി.  

ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോകുന്നത് താത്കാലികമായി നിർത്തി വെയ്ക്കാൻ ആലപ്പുഴ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. എന്നാൽ സ്‍പിൽവേയിൽ  നിന്നുള്ള മണൽ നീക്കം തുടരും. 

കെഎംഎംഎല്ലിലേക്ക് കരിമണൽ കൊണ്ടുപോകുന്നത് നിർത്തിയതോടെ സമരം താത്കാലികമായി  അവസാനിപ്പിച്ചതായി ജനകീയ സമിതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു