കേരളം

'നീതികേട് കാണിച്ചാല്‍ കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കും'; കെ സുധാകരന്റെ പ്രസംഗം വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സര്‍ക്കാര്‍ നീതികേട് കാണിച്ചാല്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന കെ സുധാകരന്‍ എംപിയുടെ പ്രസംഗം വിവാദത്തില്‍. കോവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും എന്നായിരുന്നു പ്രസംഗം. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തില്‍ പോകുന്നത്. ആ വിഘാതം തട്ടിമാറ്റാന്‍ പ്രതിപക്ഷത്തിന് നിയമം തടസ്സമല്ല എന്നും സുധാകരന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം സ്വര്‍ണ്ണ കളളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപിയും ഇന്ന് പ്രസ്താവിച്ചിരുന്നു. കോഴിക്കോട് യുവമോര്‍ച്ച മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ബിജെപി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തുമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ മറവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റ പേര് പറഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി രാജി വെക്കുന്നത് വരെ കേരളത്തില്‍ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്