കേരളം

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നേരത്തോട് നേരം; സ്വപ്നയെ കുടുക്കി എന്‍ഐഎ, വലയിലാക്കിയത് ഫോണ്‍കോളുകള്‍ പിന്തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്  നേരത്തോട് നേരം പിന്നിടുമ്പോഴാണ് പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായത്. സന്ദീപിനും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബെഗംളൂരുവിലേക്ക് കടന്ന സ്വപ്‌നയുടെ മകളുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് തന്നെ സ്വപ്‌ന എവിടെയാണ് എന്നതിനെപ്പറ്റി അന്വേഷണ സംഘത്തിന് കൃത്യമായ സൂചന ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്‌ന സുരേഷ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യുഎപിഎ ചുമത്തിയതിന് പിന്നാലെ, കീഴടങ്ങാന്‍ ഇവര്‍ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്. രണ്ടുവഴി കേരളത്തിലെത്തി കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇവരെ വലയിലാക്കിയിരിക്കുന്നത്.നാളെ ഇവരെ കൊച്ചിയിലെത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്