കേരളം

ഇന്ന് എറണാകുളത്തും ആലപ്പുഴയിലുമടക്കം നാല് ജില്ലകളിൽ അമ്പതിന് മുകളിൽ കോവിഡ് കേസുകൾ; ജില്ലതിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ അമ്പതിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . പാലക്കാടും ആലപ്പുഴയിലും എറണാകുളത്തും കാസർ​ഗോഡുമാണ് കൂടുതൽ കോവിഡ് രോ​ഗികൾ. സംസ്ഥാനത്താകെ 435 പേർക്കാണ് രോ​ഗബാധ കണ്ടെത്തിയത്.  206 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പാലക്കാട് 59, ആലപ്പുഴ, 57, കാസർഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളിൽ 19 വീതം, കണ്ണൂർ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂർ ജില്ലയിൽ ജൂലൈ അഞ്ചിന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയിൽ ജൂലൈ ഏഴിന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനർ പരിശോധനഫലം പോസിറ്റീവ് ആയി.

10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു