കേരളം

എറണാകുളത്ത് രണ്ട് കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജില്‍ കഴിയുന്ന രണ്ട് കോവിഡ് രോഗികളുടെ നിലഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  59 വയസുള്ള ആലുവ എടത്തല സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവില്‍ ഗുരുതരമായി കഴയിയുകയാണ്  ഇദ്ദേഹത്തിനു പ്ലാസ്മാ തെറാപ്പി, ടോസിലീസുമാബ്  എന്നീ ചികിത്സകള്‍  നല്‍കിവരുന്നു. 67 വയസുകാരനായ ആലുവ  സ്വദേശി കോവിഡ്  ന്യൂമോണിയ ബാധിതനായി വെന്റിലേറ്ററില്‍ ഗുരുതരമായി തുടരുന്നതായും ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച ഇടുക്കി രാജാക്കാട് സ്വദേശിനിയായ സ്ത്രീക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരിക്കെ വല്‍സമ്മ ജോയി മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച്ചയാണ് വല്‍സമ്മയെ നെഞ്ചുവേദനയെ തുടര്‍ന്ന് ഇടുക്കിയില്‍ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. എവിടെ നിന്നാണ് വല്‍സമ്മക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇവര്‍ ദൂരയാത്രകള്‍ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം വല്‍സമ്മയുടെ രോഗ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് വല്‍സമ്മയെ ആദ്യം രാജാക്കാടുള്ള സ്വകാര്യ ആസുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ വല്‍സമ്മയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു