കേരളം

പാലക്കാട് മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ്; ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചത് ഗർഭിണിക്ക്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോ​ഗബാധിതരിൽ കൂടുതൽ പേരും യുഎഇയിൽ നിന്നെത്തിയവരാണ്. യുഎഇയിൽ നിന്നെത്തിയവരിൽ 24 പേർക്കാണ് ഇന്ന് രോ​ഗബാധ കണ്ടെത്തിയത്. ഇതിനുപുറമേ ഉറവിടം വ്യക്തമല്ലാതെ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എലപ്പുള്ളി സ്വദേശിയായ ഗർഭിണിക്കാണ്(24) ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് 16 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി.

ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി