കേരളം

'സ്വപ്ന താമസിച്ചത് പഴയ എസ്എഫ്ഐ ക്കാരന്റെ ഫ്ലാറ്റിൽ'; നാളത്തെ വാർത്തകൾ; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുരുവനന്തപുരം സ്വര്‍ണക്കത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന നായര്‍ പിടിയില്‍ ആയിതന് പിന്നാലെ നാളെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇത്തരത്തിലായിരിക്കുമെന്ന് നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ്. സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റില്‍ ...അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍...ഈ ഫ്ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്...പിടക്കപെടുമ്പോള്‍ സ്വപ്ന ചുകന്ന ഷാള്‍ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാള്‍ മാറ്റി...പിണറായിയുടെ മകള്‍ സ്വപ്ന താമസിച്ച ഫ്‌ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്പ് കാറില്‍ യാത്ര ചെയ്തിരുന്നു എന്നിങ്ങനെയായിരിക്കുമെന്ന് ഹരീഷ് കുറിപ്പില്‍ പറുയുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?...വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?...മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാനെന്നും ഹരീഷ് കുറിപ്പില്‍ പറയുന്നു

ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സ്വപ്ന പിടിയില്‍ ....നാളത്തെ വാര്‍ത്തകള്‍ ....സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റില്‍ ...അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍...ഈ ഫ്‌ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്...പിടക്കപെടുമ്പോള്‍ സ്വപ്ന ചുകന്ന ഷാള്‍ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാള്‍ മാറ്റി...പിണറായിയുടെ മകള്‍ സ്വപ്ന താമസിച്ച ഫ്‌ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്പ് കാറില്‍ യാത്ര ചെയ്തിരുന്നു...സ്ഥിരമായി സ്വപ്നയുടെ കൈയില്‍ നിന്ന് ഗോള്‍ഡ് വാങ്ങുന്നവര്‍ അവരുടെ സ്ഥിര താവളമാക്കിയിരുന്നത് പഴയ ഘഇ സെക്രട്ടറി വിറ്റ ഭൂമിയിലായിരുന്നു...അങ്ങിനെ..അങ്ങിനെ...കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?...വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?...മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി