കേരളം

പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം, സ്പീക്കറെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു; പിന്തുണയുമായി മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രമേയം കൊണ്ടുവരാനുളള യുഡിഎഫ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയില്‍ സ്പീക്കറെ പോലെയുളള ആളുകളെ ഇത്തരത്തില്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുത്തി കാണാറില്ല. ഇവിടെ സ്പീക്കറെ അനാവശ്യമായി പ്രതിപക്ഷം വിവാദത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയില്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പങ്കെടുക്കുക മാത്രമാണ് ഉണ്ടായത്. അന്ന് വിവാദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇത്തരക്കാര്‍ കളളക്കടത്ത് പോലുളള ഇടപാടുകളില്‍ പങ്കാളികളാണ് എന്ന കാര്യവും പുറത്തുവന്നിരുന്നില്ല. വിവാദങ്ങള്‍ ഇല്ലാത്ത ഘട്ടത്തില്‍ പങ്കെടുത്തതിന് സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നതില്‍ ഒരു ന്യായവുമില്ല.

വിഷയ ദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം ഏതെങ്കിലും വിധത്തില്‍ എതിര്‍പ്പുമായി രംഗത്തുവരുന്നത്. പരിപാടിയില്‍ പങ്കെടുക്കരുത് എന്ന തരത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് സ്പീക്കര്‍ക്ക് മുന്നറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി