കേരളം

സ്വര്‍ണം കടത്തിയത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ല; തീവ്രവാദ പ്രവര്‍ത്തനത്തിനെന്ന് എന്‍ഐഎ; സ്വപ്‌നയും സന്ദീപും കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുപോകും. 

സ്വര്‍ണം കടത്തിയത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഡിപ്ലോമാറ്റിക് ബാഗേജ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണം കടത്തിയതെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.

സ്വര്‍ണം എവിടെ നിന്ന് വരുന്നു എവിടേക്ക് പോകുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സ്വപ്‌നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടുയ 

സ്വര്‍ണക്കടത്തിന് വേണ്ടി യുഎഇ എംബസിയുടെ വ്യാജ മുദ്രയും സ്റ്റാപും പ്രതികള്‍ ഉണ്ടാക്കിയെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജരേഖ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാനായിരുന്നു ഇത്. സ്വര്‍ണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. 

കേസില്‍ ഇനി പിടികൂടാനുള്ള മൂന്നാംെപ്രതി ഫൈസല്‍ ഫരീദിന് എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. ഫൈസലിന്റെ പേരും അഡ്രസും കുറ്റപത്രത്തില്‍ തിരുത്തണമെന്ന അപേക്ഷയും എന്‍ഐഎ സമര്‍പ്പിച്ചു. നേരത്തെ ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഫൈസല്‍ ഫരീദ്, കൊടുങ്ങല്ലൂര്‍ സ്വദേശി എന്നാക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി