കേരളം

'ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കില്ലേ?'; ശിവശങ്കറെ സസ്‌പെന്റ് ചെയ്യാന്‍ സമയമായിട്ടില്ല; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ സസ്‌പെന്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളെ സസ്‌പെന്റ് ചെയ്യണമെങ്കില്‍ അതിനാവശ്യമായ വസ്തുതകള്‍ വേണം. ആ  വസ്തുതകള്‍ ഇതുവരെ ഉണ്ടായിട്ടില്ല, നാളെ ഉണ്ടാവില്ലെന്ന് പറയാന്‍ പറ്റില്ല. നിങ്ങള്‍ അന്വേഷിക്കുക. മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവില്ല. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഇപ്പോള്‍ ഇത് സംബന്ധിച്ച് പല കഥകളും വരും. അതില്‍ വസ്തുതയുണ്ടെങ്കില്‍ നിങ്ങള്‍ പുറത്തുകൊണ്ടുവരൂ എന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.സ്വപ്‌നസുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

നേരത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ ഇത്തരം ഒരു ആരോപണം ഉണ്ടായതായി ആരും അറിയില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തി. ബാക്കികാര്യങ്ങള്‍ ഉണ്ടെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. അന്വേഷിക്കുന്നവര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയല്ലേ. ആരെങ്കിലും സഹായിച്ചുട്ടുണ്ടെങ്കില്‍ അവര്‍ അനുഭവിക്കട്ടെ. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവര്‍ കാര്യങ്ങള്‍ നീക്കട്ടെ. ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കില്ലേ?. അതില്‍ എന്ത് ചെയ്യാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്