കേരളം

സ്വപ്‌നയും സംഘവും ഒളിവില്‍ കഴിഞ്ഞത് വര്‍ക്കലയില്‍ ; ബംഗലൂരുവിലേക്ക് കടന്നത് തമിഴ്‌നാട് പാസ്സുമായി ; സഹായം തേടി ഉന്നതരെ ബന്ധപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷും സന്ദീപും സംസ്ഥാനം വിടാനുള്ള ഗൂഡാലോചന നടത്തിയത് വര്‍ക്കലയില്‍ വെച്ച്. തമിഴ്‌നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള യാത്രാ പാസ് ഇവര്‍ സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തി. വര്‍ക്കലയിലെത്തിയ സ്വപ്‌നയും സന്ദീപും ഇവിടെ രണ്ടു ദിവസം താമസിച്ചിരുന്നതായും പൊലീസ് അന്വേ,ണത്തില്‍ വ്യക്തമായി.

ഇവിടെ താമസിച്ചാണ് യാത്രയ്ക്കും ചെലവിനുമുള്ള പണം ഇവര്‍ സംഘടിപ്പിച്ചത്. തമിഴ്‌നാടിന്റെ യാത്രാപാസും ഇവര്‍ സ്വന്തമാക്കി. വര്‍ക്കലയില്‍ നിന്നും കൊച്ചി വഴിയാണ് ഇവര്‍ ബംഗലൂരുവിലേക്ക് പോയത്. മഹാരാഷ്ട്ര വരെ യാത്രാനുമതിയുള്ള തമിഴ്‌നാട് പാസുമായിട്ടാണ് സ്വപ്നയും സന്ദീപും ബംഗലൂരുവിലേക്ക് കടന്നത്.

കാര്‍ സ്വന്തം പേരിലാണെങ്കിലും സ്വപ്ന പാസെടുത്തത് മറ്റൊരു പേരിലാണ്. സ്വര്‍ണം പിടിച്ച ജൂലൈ അഞ്ചിനു തന്നെ സ്വപ്നയും സംഘവും നഗരം വിട്ടതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിറ്റേന്നു മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞായിരുന്നു രാത്രിയാത്ര.

സംസ്താനം വിടുംമുമ്പ് സഹായം തേടി സ്വപ്ന തിരുവനന്തപുരത്തെ പല ഉന്നതരെയും ബന്ധപ്പെട്ടതായും സൂചനയുണ്ട്. സ്വപ്‌നയ്ക്കും സന്ദീപിനും ഒളിവില്‍ താമസിക്കാന്‍ വര്‍ക്കലയില്‍ താമസം ഒരുക്കിയവരെ അന്വേഷണസംഘം ചോദ്യം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്