കേരളം

സ്വപ്നയെ കെടി ജലീല്‍ വിളിച്ചത് 9 തവണ; സരിത്ത് ശിവശങ്കരനെ വിളിച്ചത് നിരവധി തവണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ സരിത്ത് നിരവധി തവണ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ വിളിച്ചുവെന്ന് ഫോണ്‍രേഖകള്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള ഫോണ്‍വിളിയുടെ രേഖകളാണ് പുറത്തുവന്നത്.

നിരവധി തവണയാണ് ഇവര്‍ തമ്മില്‍ സംസാരം നടന്നത്. ചില സംസാരങ്ങള്‍ 12 മിനിറ്റിലേറെ നീളുകയും ചെയ്തിട്ടുണ്ട്. ശിവശങ്കരനും സ്വപ്‌നയും മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സരിത്തുമായും അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ രേഖകള്‍.

സ്വപ്‌നയുമായി മന്ത്രി കെടി ജലീല്‍ 9 തവണയാണ് സംസാരിച്ചത്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടതിനനുസരിച്ച് സ്വപ്‌നയുമായി സംസാരിച്ചത്. റംസാന്‍ കാലത്ത് കിറ്റുകളുമായി ബന്ധപ്പെട്ടായിരുന്നു വിളിച്ചതെന്നാണ് ജലീലിന്റെ മറുപടി.

ശിവശങ്കര്‍ താമസിച്ച ഫ്‌ലാറ്റിലാണ്് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗുഢാലോചനകള്‍ നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണം വന്ന ദിവസങ്ങളിലെല്ലാം ശിവശങ്കരനും സരിത്തും തമ്മില്‍ ഫോണ്‍ വിളിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി