കേരളം

വളയിടൽ ചടങ്ങിൽ പങ്കെടുത്തത് തൊണ്ണൂറോളം ആളുകൾ, 13 പേർക്ക് കോവിഡ്; കേസ്

സമകാലിക മലയാളം ഡെസ്ക്

ആലുവ: കീഴ്മാട് കുട്ടമശ്ശേരിയിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഇരുപത്തഞ്ചിലധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവി‍ഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചടങ്ങ് നടത്തിയവർക്കെതിരേയും പങ്കെടുത്തവർക്കെതിരേയും പൊലീസ് കേസെടുത്തു.

89 പേർക്കെതിരേയാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌ പരിപാടി നടത്തിയെന്ന പേരിൽ നടത്തിപ്പുകാർക്കെതിരെയും കൂട്ടം കൂടിയതിന് ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തെന്ന് സി.ഐ എൻ സുരേഷ്‌ കുമാർ പറഞ്ഞു.

ആ​ലു​വ മേ​ഖ​ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച 36 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ കണ്ടെത്തിയത്. കു​ട്ട​മ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​കാ​രന്റെ ബ​ന്ധു​വിന്റെയാണ്​​ ച​ട​ങ്ങ്. ഇ​ദ്ദേ​ഹം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ച​ട​ങ്ങി​ലും ആ​ശു​പ​ത്രി​ക​ളി​ലും എ​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ രോ​ഗം പ​ട​ർ​ന്ന​തോ​ടെ ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി​യി​ലും കീ​ഴ്​​മാ​ട്​ പ​ഞ്ചാ​യ​ത്തി​ലും നി​യ​ന്ത്ര​ണം ക​ർ​ക്ക​ശ​മാക്കിയിരിക്കുകയാണ്.​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ ക​ണ്ടെ​യ്​​ൻമെന്റ്​ സോ​ണാ​ക്കു​മെ​ന്ന്​ മ​ന്ത്രി വി എ​സ്. സു​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം