കേരളം

ജൂലായ് 31 വരെ പൊതുഗതാഗതം നിയന്ത്രിക്കും; സ്വകാര്യബസുകള്‍, കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ല; കാസര്‍കോട്ട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ ഈ മാസം 31 വരെ പൊതുഗതാഗതം നിയന്ത്രിക്കും. കെഎസ്ആര്‍ടിസി,  സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. ഓട്ടോകളും ടാക്‌സികളും നിയന്ത്രിതമായി മാത്രമെ സര്‍വീസ് നടത്താന്‍ അനുമതിയുള്ളു. 

ജില്ലയിലെ സ്ഥിതി അതീവഗുരുതരമാണെന്നും സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ കടകള്‍ ജൂലൈ 16 മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കൂവെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം. കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം