കേരളം

വൈക്കത്ത് കടകൾ അടച്ചിടും; അഞ്ച് ദിവസം തുറക്കില്ല

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വൈക്കത്ത് അഞ്ച് ദിവസം കടകൾ അടച്ചിടാൻ തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയത്തേക്ക് തുറക്കും. വ്യാപാരികളാണ് കടകൾ അടയ്ക്കാൻ തീരുമാനിച്ചത്. 

നിരീക്ഷണത്തിൽ ഉള്ളവരടക്കം കടകളിൽ എത്തുന്നതിനെ തുടർന്നാണ് നടപടിയെന്ന് വ്യാപാരികൾ പറഞ്ഞു. അഞ്ച് ദിവസത്തേക്കാണ് കടകൾ അടച്ചിടുക. 

വൈക്കം ടിവിപുരം പഞ്ചായത്ത് പത്താം വാർഡ് കണ്ടെയിൻമെൻറ് സോൺ ആക്കി. കോട്ടയം ജില്ലയിൽ ഇപ്പോൾ ഒൻപതു പഞ്ചായത്തുകളിലായി 11 കണ്ടെയിൻമെൻറ് സോണുകളാണുള്ളത്. 

ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു.

അതേസമയം ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യമാർക്കറ്റിൽ വാഹനങ്ങളിൽ എത്തിക്കുന്ന മത്സ്യ ബോക്സുകൾ ഇറക്കുന്ന രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍