കേരളം

കാസര്‍കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 29ല്‍ 24പേര്‍ക്കും സമ്പര്‍ക്കം വഴി; രണ്ടു കുട്ടികള്‍ക്കും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  ജില്ലയില്‍ ഇന്ന് ഇന്ന് 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 7 ഉം 14ഉം വയസ്സുള്ള രണ്ടുകുട്ടികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന കാസര്‍കോട് കൂടുതല്‍ ക്ലസ്റ്ററുകള്‍ കണ്ടെത്തി. കാസര്‍കോട് നഗരസഭ, ചെങ്കള, മംഗല്‍പാടി പഞ്ചായത്തുകളിലുമായി ഏഴു പുതിയ ക്ലസ്റ്ററുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന്  593പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കംവഴി 364പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന 116പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 90പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു