കേരളം

ശിവശങ്കറിന് എല്ലാം അറിയാം; വര്‍ഷങ്ങളായി അടുത്ത ബന്ധം, കുരുക്കായി സരിത്തിന്റെ മൊഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി സരിത്തിന്റെ മൊഴി. ദീര്‍ഘകാലമായി ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നും സരിത്ത് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും. 

സരിത്തും ശിവശങ്കറും തമ്മില്‍ ഫോണ്‍ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോണ്‍ രേഖകളിലൂടെ വ്യക്തമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ഫോണ്‍ ബന്ധം, പ്രതികള്‍ക്ക് വേണ്ടി ഹെദര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഫഌറ്റ് ബുക്ക് ചെയ്യാന്‍ ഇടപെട്ടു, സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ മാനേജര്‍ തസ്തികയിലെ നിയമന ശുപാര്‍ശ തുടങ്ങിയ ആരോപണങ്ങളാണ് നിലവില്‍ ശിവശങ്കറിനെതിരെ നിലനില്‍ക്കുന്നത്. 

സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്നും കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. 

അതേസമയം, സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്ത് എത്തിച്ച് എന്‍ഐഎ തെളിവെടുപ്പ് നടത്തുകയാണ്. സന്ദീപിന്റെ വീട്ടിലും സ്വപ്‌നയുടെ ഫ്‌ലാറ്റിലും തെളിവെടുപ്പ് നടത്തുന്നുണ്ട്. നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്ന രേഖയും പുറത്തുവന്നു.ദുബായിലെ സ്‌കൈ കാര്‍ഗോ കമ്പനിക്കാണ് അറ്റാഷെ കത്ത് നല്‍കിയത്.തനിക്ക് പകരം ഫൈസല്‍ ഫരീദ് കാര്‍ഗോ അയക്കുമെന്നും ഇദ്ദേഹം വിമാനക്കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് കണ്ടെടുത്തു. യുഎഇയില്‍ നിന്ന് കാര്‍ഗോ അയക്കുന്നതിന് മുമ്പാണ് ഫൈസലിനെ ചുമതലപ്പെടുത്തിയത്. ഈ കത്ത് വ്യാജമാണോ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്