കേരളം

ആലപ്പുഴയിലും സാമൂഹിക വ്യാപന സാധ്യത, തീരപ്രദേശത്ത് പ്രത്യേക ശ്രദ്ധ നല്‍കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തീരദേശം കൂടുതലുളള ആലപ്പുഴ ജില്ലയിലും കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യത ഏറെയെന്ന് വിദഗ്ധര്‍. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം സംഭവിച്ചതായാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. സമാനമായ നിലയില്‍ ആലപ്പുഴയിലും സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

 ഇനി   ഗ്രാമങ്ങളിലാണ് സാമൂഹിക വ്യാപന സാധ്യത കൂടുതലെന്നും അവര്‍ പറയുന്നു. മൂന്നു കാര്യങ്ങളാണ് വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തീരദേശത്തു പ്രത്യേക ശ്രദ്ധ നല്‍കണമെന്നതാണ് പ്രധാന കാര്യം. ആലപ്പുഴ നഗരത്തിലും ഇതേ കരുതലുണ്ടാകണം. കോവിഡിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തീരദേശത്ത്  പരിശോധനകള്‍ ഊര്‍ജിതമാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്കു സമ്പര്‍ക്ക വ്യാപനത്തിലൂടെ രോഗം കണ്ടെത്തിയതു വലിയൊരു സൂചനയാണ്. തീരത്തു ജനസാന്ദ്രത കൂടുതലും ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം കുറവും എന്നതായിരുന്നു തിരുവനന്തപുരത്തെ പ്രശ്‌നം. ഈ സാഹചര്യം ആലപ്പുഴയിലും ഉണ്ടാകാതെ നോക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. ചന്തകളില്‍  ആള്‍ക്കൂട്ടം  ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ഇന്നലെ ജില്ലയില്‍ 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 581 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു