കേരളം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സിപിഐ നേതാവിന്റെ ഗൃഹപ്രവേശന ചടങ്ങ്; പങ്കെടുത്തത് ആയിരത്തോളംപേര്‍, ബന്ധുവിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സിപിഐ പ്രാദേശിക നേതാവിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിനെത്തിയത് ആയിരത്തോളം പേര്‍. ഇതില്‍ പങ്കെടുത്ത ബന്ധുവായ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് മേഖലയാക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതേ വാര്‍ഡിലെ ഇരുപതോളം പേരെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 11ന് ആയിരുന്നു ചടങ്ങ്. രാവിലെ മുതല്‍ രാത്രി വരെ 1000-1200 പേര്‍ വീട്ടില്‍ എത്തിയെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്. ഗൃഹനാഥന്റെ ബന്ധുവും ആശ പ്രവര്‍ത്തകയുമായ സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ വീട്ടില്‍ 4 മണിക്കൂറോളം ഉണ്ടായിരുന്നതായാണു വിവരം. ഇതിനുശേഷം ഇവര്‍ സമീപത്തെ ബന്ധുവീടും സന്ദര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി