കേരളം

വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് കോവിഡ്; സിഐ അടക്കം അഞ്ച് പേർ നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ ഉൾപ്പെടെ അഞ്ച് ഉ​ദ്യോ​ഗസ്ഥരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.  ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 

തിരുവനന്തപുരത്ത് ഇന്ന് 222 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യ പ്രവർത്തകർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോ​ഗ മുക്തി നേടിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ  രോ​ഗം ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന