കേരളം

വാഴത്തോപ്പ് പഞ്ചായത്ത് പൂര്‍ണമായും അടച്ചിടും; ഇടുക്കിയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ കൂടുതല്‍ കണ്ടെയെന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മറ്റ് നാല് ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളും കണ്ടെയെന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂലൈ 31വരെയാണ് നിയന്ത്രണങ്ങള്‍.

വാഴത്തോപ്പില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നെടുങ്കണ്ടം 3, കരുണാപുരം 1, 2, മരിയാപുരം 2,7 വണ്ണപ്പുറം 2, 4 എന്നിങ്ങനെ മറ്റ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായിരിക്കും. ഇവിടങ്ങളില്‍ അവശ്യ സാധന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും.

കോവിഡ് ബാധിച്ച് ഇന്ന് ഇടുക്കിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. 50 വയസായിരുന്നു. ഹൃദ്‌രോഗത്തിന് ചികിത്സയിലായിരന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 44 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി