കേരളം

ശബരിമല നട ഇന്ന് അടയ്ക്കും; നിറപുത്തരി ചടങ്ങ് ഓഗസ്റ്റ് ഒൻപതിന്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. അത്താഴ പൂജയ്ക്കു ശേഷം വൈകീട്ട് 7.30ന് ഹരിവരാസനം ചൊല്ലും.

കാർഷിക സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ നെൽക്കതിർ പൂജിക്കുന്ന നിറപുത്തരി ചടങ്ങ് ഓഗസ്റ്റ് ഒൻപതിന് നടക്കും. കവടിയാർ കൊട്ടാരത്തിൽ നിന്ന് ഇതിനുള്ള മുഹൂർത്തം നിശ്ചയിച്ച് ദേവസ്വം ബോർഡിനെ അറിയിച്ചു. അന്ന് രാവിലെ 5.50നും 6.20നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നെൽക്കതിർ പൂജിച്ച് ആദ്യം ശ്രീകോവിലിൽ കെട്ടും. പിന്നെ പ്രസാദമായി നൽകും. ഇതിനായി ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിന് നട തുറക്കും. പൂജകൾ പൂർത്തിയാക്കി  ഒൻപതിന് രാത്രി 7.30ന് നട അടയ്ക്കും.

ഇന്നലെ കളഭാഭിഷേകം നടന്നു. പൂജിച്ച കലശം ആഘോഷമായി എഴുന്നള്ളിച്ച് ശ്രീകോവിലിൽ എത്തിച്ചായിരുന്നു അഭിഷേകം. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിച്ചു. കലശ പ്രദക്ഷിണത്തിൽ മേൽശാന്തി എകെ സുധീർ നമ്പൂതിരി ബ്രഹ്മകലശം എടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍