കേരളം

ആശയവിനിമയം ടെലിഗ്രാം വഴി ; 'ഡിലീറ്റ്' ചെയ്ത സന്ദേശങ്ങള്‍ കണ്ടെത്തി ; സ്വപ്‌നയ്ക്ക് വന്‍ നിക്ഷേപം, മുഖ്യ കണ്ണി റമീസെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണി കെ ടി റമീസെന്ന് ദേശീയ അന്വേഷണ ഏജന്‍സി. റമീസിന് വിദേശത്ത് അടക്കം നിരവധി കള്ളക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ട്. ഇയാളെ കേസില്‍ പ്രതി ചേര്‍ക്കാനുള്ള നടപടി തുടങ്ങിയതായി എന്‍ഐഎ വ്യക്തമാക്കി. 

സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പ് വഴിയാണ്. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലിഗ്രാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. സിഡാക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്ത സന്ദേശങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

സ്വപ്‌നയുടെ പക്കല്‍ നിന്നും 6 ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. കേസില്‍ സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്വപ്‌നയ്ക്ക് വന്‍ നിക്ഷേപമുണ്ട്. നിരവധി ബാങ്കുകളിലും ധനകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വപ്‌നയ്ക്ക് നിക്ഷേപമുണ്ട്. ലോക്കറുകളില്‍ സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം