കേരളം

തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.

പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വന്‍ വിവാദമായിരുന്നു.

ഇതിന് പുറമേ തിരുവനന്തപുരത്ത് വിദ്യാര്‍ഥിയ്‌ക്കൊപ്പം  കൂട്ടുവന്ന രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് കോവിഡ് കണ്ടെത്തിയത്. ഇയാള്‍ കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് കുട്ടിയെയും കൊണ്ട് എത്തിയത്. പരീക്ഷ തീരുന്നതു വരെ ഇയാള്‍ സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നു. പ്രവേശനപ്പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും