കേരളം

പാലക്കാട് 46പേര്‍ക്ക് കോവിഡ്; പട്ടാമ്പിയില്‍ മാത്രം 36പേര്‍ക്ക് രോഗം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ചു. 34 പേര്‍ രോഗമുക്തരായി. കോവിഡ് വ്യാപനം അതിരൂക്ഷമായ പട്ടാമ്പിയില്‍ ആന്റിജന്‍ ടെസ്റ്റ് പരിശോധനയിലൂടെ 36 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പട്ടാമ്പി സ്വദേശികളായ 21 പേര്‍, കുലുക്കല്ലൂര്‍ സ്വദേശികളായ അഞ്ച് പേര്‍, ഓങ്ങല്ലൂര്‍ സ്വദേശികളായ നാല് പേര്‍, തിരുമിറ്റക്കോട്, മുതുതല, പട്ടിത്തറ, ഷോര്‍ണൂര്‍, വല്ലപ്പുഴ, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ എന്നിങ്ങനെയാണ് പട്ടാമ്പിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ വിവരം. 

പട്ടാമ്പിയില്‍ 565 പേരില്‍ നടത്തിയ പരിശോധനയിലാണ് 36 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും