കേരളം

സ്വകാര്യ ലാബ് ജീവനക്കാരിയിൽ നിന്ന് പകർന്നത് എട്ട് പേർക്ക്, ആലപ്പുഴയിൽ 30 സമ്പർക്ക രോ​ഗികൾ; ‌ആകെ 46

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജില്ലയിൽ ഇന്ന് 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ചവരിൽ 30 പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ ഉണ്ടായത്. പതിനൊന്നു പേർ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. ഇതോടെ ആകെ 647 പേരാണ് ജില്ലയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ച ചെട്ടികാട് സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സമ്പർക്ക പട്ടികയിലുള്ള എട്ട് പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഴുപുന്ന സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട മൂന്ന് പേർക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം