കേരളം

9പേര്‍ വെന്റിലേറ്ററില്‍,53പേര്‍ ഐസിയുവില്‍; സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത് 8,818പേര്‍, ആശങ്ക

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യദിനമാണ് ഇന്ന്. 1038പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 8,818പേരാണ്. ഇതില്‍ 53പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഒന്‍പതുപേര്‍ വെന്റിലേറ്ററിലാണ്. 

785പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ അതിരൂക്ഷമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. 226 പേരില്‍ 190പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. 

തിരുവനന്തപുരം 226, കൊല്ലം 133, പത്തനംതിട്ട 49, ആലപ്പുഴ 120, കോട്ടയം 51, എറണാകുളം 93, തൃശൂര്‍ 56, ഇടുക്കി 43, പാലക്കാട് 34, മലപ്പുറം 61, കോഴിക്കോട് 25, വയനാട് 4, കണ്ണൂര്‍ 43, കാസര്‍കോട് 101 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ആലപ്പുഴ 19, കോട്ടയം 12, എറണാകുളം 18, തൃശൂര്‍ 33, ഇടുക്കി 1, പാലക്കാട് 15, മലപ്പുറം 52, കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് 397 ഹോട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത