കേരളം

ഇന്ന് തിരുവനന്തപുരത്ത് മാത്രം 226 കോവിഡ് ബാധിതര്‍, മൂന്ന് ജില്ലകളില്‍ നൂറിലധികം കേസുകള്‍; ആശങ്കയില്‍ കേരളം, കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയപ്പോള്‍ കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 226 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്. കൊല്ലത്ത് 133 പേര്‍ക്കും ആലപ്പുഴയില്‍ 120 പേര്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ കണ്ടെത്തിയത്. കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 101 പേര്‍ക്കാണ്.

എറണാകുളം 93, മലപ്പുറം 61, തൃശ്ശൂര്‍ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ 87 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും ഇന്ന് രോഗബാധ കണ്ടെത്തി.

ഇന്ന് 278 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ആലപ്പുഴ 19, കോട്ടയം 12, എറണാകുളം 18, തൃശ്ശൂര്‍ 33, ഇടുക്കി 1, പാലക്കാട് 15, മലപ്പുറം 52, കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു