കേരളം

കോവിഡ് ഇതരവിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 9 ഡോക്ടര്‍മാരും മറ്റ് രോഗികളും നീരിക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോവിഡ് ഇതരവിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍.  ഒന്‍പത് ഡോക്ടര്‍മാരടക്കം 39 ആരോഗ്യപ്രവര്‍ത്തകരാണ് ക്വാറന്റൈനില്‍ പോയത്.

കഴിഞ്ഞ ദിവസമാണ് മെഡിസിന്‍വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഫലം പോസറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇതേതുടര്‍ന്നാണ് ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്റൈനില്‍ പോയത്. 

രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ജറിവാര്‍ഡിലെയും എല്ലുവിഭാഗ വാര്‍ഡിലെയും രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് 7 ഡോക്ടര്‍മാരും 21 ജീവനക്കാരും ക്വാറന്റൈനില്‍ പോയിരിന്നു. ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യരോഗികള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്