കേരളം

ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ആറുവയസുകാരിയെ പീഡിപ്പിച്ച് മുങ്ങി; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ പിടികൂടി.  രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി സ്റ്റീഫനാണ് പൊലീസ് പിടിയിലായത്.

2018 ലാണ് സംഭവം നടന്നത്. ആലുവയിലെ ഒരു വീട്ടില്‍ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ സ്റ്റീഫന്‍ ഒളിവില്‍ പോയി. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ ഇയാള്‍ ഇടക്ക് വരാറുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി