കേരളം

തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്, സമ്പര്‍ക്കപ്പട്ടിക വിപുലം; രണ്ട് പൊലീസുകാര്‍ക്കും രോഗബാധ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സമ്പര്‍ക്കരോഗികള്‍ ഏറ്റവുമധികം ഉളള തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് നഗരത്തിലെ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കൗണ്‍സിലര്‍മാര്‍ ആയതുകൊണ്ട് തന്നെ സമ്പര്‍ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. നിരവധിപ്പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോ അടച്ചു. രോഗം സ്ഥിരീകരിച്ച കണ്ടക്ടര്‍ ഇക്കഴിഞ്ഞ 14ന് ജോലിക്കെത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ ഇദ്ദേഹം സര്‍വീസിന്റെ ഭാഗമായി പോയിരുന്നു. 
മൂന്നുദിവസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈനിലാക്കി. 

കഴിഞ്ഞദിവസം കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം യൂണിറ്റിലെ 80 ശതമാനം ജീവനക്കാരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പതിനാല് ദിവസം ക്വാറന്റൈനിലാണ്. ഡിപ്പോ പതിനാല് ദിവസത്തേക്ക് അടച്ചു.

ഇന്നലെ ജില്ലയില്‍ 151 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ 2201 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം