കേരളം

തിരുവനന്തപുരത്ത് ഇന്ന് 222പേര്‍ക്ക് കോവിഡ്; 100പേര്‍ക്കും സമ്പര്‍ക്കംവഴി; 16പേരുടെ ഉറവിടം വ്യക്തമല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം  ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഇന്ന് 222പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 100പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 16പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

സ്ഥിതിഗതികള്‍ കണക്കിലെടുത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും ആയൂഷ് വകുപ്പ് ജീവനക്കാരെയും നിയോഗിക്കും. തിരുവനനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥ്ിരീകരിച്ചിട്ടുണ്ട്. എംഎല്‍എ ഉള്‍പ്പെടെ ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥയുണ്ടായി. ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍