കേരളം

നാട്ടുരാജ്യമല്ല പിണറായീ, ഇന്ത്യന്‍ യൂണിയനാണ്; പരിഹാസവുമായി വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍.നാട്ടുരാജ്യമല്ല പിണറായി ഇന്ത്യന്‍ യൂണിയനാണെന്ന് മുരളീധരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പിണറായി വിജയന്റെ പിന്‍വാതില്‍ ഇടപാടുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതര്‍ലന്‍ഡ്‌സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്. അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതിയെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം. പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരന്‍ അങ്ങനെ കുറിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു...
കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !
സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡര്‍മാരും !

മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്‌സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിയ്ക്ക് റീ ബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയില്ലെങ്കില്‍ നെതര്‍ലന്‍ഡ്‌സുമായുള്ള 'നയതന്ത്രബന്ധ'ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലില്‍ കുറിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും ഭാരതസര്‍ക്കാരും നെതര്‍ലന്‍ഡ്‌സുമായി ഇങ്ങനെയൊരു ധാരണയില്ല...

നാനൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഇന്തോഡച്ച് ബന്ധത്തിന്.
സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വര്‍ഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതര്‍ലന്‍ഡ്‌സ്, നിയതമായ മാര്‍ഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യന്‍ കമ്പനികള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2006 ല്‍ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡച്ച് വിദേശനയത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ അവര്‍ ഉള്‍പ്പെടുത്തി.

ഇന്തോ ഡച്ച് ബന്ധത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജി നടത്തിയ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം വന്‍ വിജയമായിരുന്നു....
അതിന്റെ തുടര്‍ച്ചയായാണ് 2018ല്‍ നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി ശ്രീ.മാര്‍ക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത് .അന്ന് അവര്‍ക്കൊപ്പം വന്നത് 130 വന്‍ കമ്പനികളുടെ പ്രതിനിധികളാണ്.
20172018 ല്‍ ഇന്ത്യയില്‍ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതര്‍ലന്‍ഡ്‌സായിരുന്നു.
ഇതെല്ലാം സര്‍ക്കാരുകള്‍ക്കിടയില്‍ സുതാര്യമായി നടന്ന ചര്‍ച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടുകാണാന്‍ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദര്‍ശിക്കലോ അല്ല...

പിണറായി വിജയന്റെ പിന്‍വാതില്‍ ഇടപാടുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതര്‍ലന്‍ഡ്‌സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്.. അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതിയെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം...
പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരന്‍ അങ്ങനെ കുറിച്ചത് ....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി