കേരളം

മന്ത്രിസഭാ യോഗം ഇന്ന്; നിയമസഭാ സമ്മേളനം മാറ്റിവെക്കല്‍, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്നിവ ചര്‍ച്ചയാവും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റി വെക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജൂലൈ 27ന് സഭ ചേരേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

ധനബില്ലിനായി  ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ കുറിച്ചും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച ചെയ്തിരുന്നു. 

എന്നാല്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്നത് സര്‍ക്കാരിന്റെ ഒളിച്ചോട്ടമാണെന്ന ആരോപണം പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കത്തിന് തടയിടുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നും വിമര്‍ശനമുണ്ട്.

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാവുന്നത് സംബന്ധിച്ച കാര്യങ്ങളും മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ആയിരം കടന്നതോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്