കേരളം

സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ എന്‍ഐഎയ്ക്കു മുന്നില്‍, പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നു. പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലേക്കു വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്ന് ഒന്നാം പ്രതി സരിത്ത് മൊഴി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒന്നാം പ്രതി സരിത്തിന്റെയും രണ്ടാം പ്രതി സ്വപ്‌നയുടെയും മൊഴികളില്‍, ശിവശങ്കറിനെ സംബന്ധിച്ച വിവരങ്ങളില്‍ വൈരുദ്ധ്യമുള്ളതായാണ് സൂചന. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ വിളിച്ചുവരുത്തിയത് എന്നാണ് അറിയുന്നത്.

എസ്പിയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം രാവിലെ തന്നെ പേരൂര്‍ക്കടയിലെ പൊലിസ് ക്ലബില്‍ എത്തിയിരുന്നു. എന്‍ഐഎ സംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വൈകിട്ടു മുന്നരയോടെ ശിവശങ്കര്‍ പൊലീസ് ക്ലബില്‍ എത്തി.

നേരത്തെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എ്ട്ടു മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. മറ്റു പ്രതികളുടെ മൊഴികള്‍ കൂടി കണക്കിലെടുത്ത് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നതിനിടയിലാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി