കേരളം

ഒരുവിധത്തില്‍ ഹാന്‍ഡ് ലോക്ക് പൊട്ടിച്ചു, ബൈക്ക് സ്റ്റാര്‍ട്ടായില്ല; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാക്കള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഒരുവിധത്തില്‍ ഹാന്‍ഡ് ലോക്ക് പൊട്ടിച്ചിട്ടും ബൈക്ക് കൊണ്ടുപോകാനാകാതെ കുടുങ്ങി മോഷ്ടാക്കള്‍. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

മലപ്പുറം മച്ചിങ്ങല്‍ ബൈപ്പാസിലാണ് സംഭവം. കാളികാവ് സ്വദേശി ജുഹൈന്‍ ഖാന്റെ ബൈക്കാണ് ഇന്നലെ രാത്രി മോഷ്ടിക്കാന്‍ ശ്രമിച്ചത്. 

എന്നാല്‍ ബൈക്കിന്റെ ഹാന്‍ഡ് ലോക്ക് പൊട്ടിക്കാന്‍ മാത്രമാണ് ഇവര്‍ക്ക് സാധിച്ചത്. സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമം പാളിയതോടെ സമീപത്ത് തന്നെ ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സമീപത്ത് ഇതിന് മുമ്പും മോഷണം നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ബൈക്ക് ഉടമ മലപ്പുറം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്