കേരളം

കരുണാലയത്തിലെ അന്തേവാസി മരിച്ചു; കോവിഡ് പരിശോധന നടത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമ്പര്‍ക്കം വ്യാപനം ഉയര്‍ന്നതോടെ എറണാകുളം ജില്ലയില്‍ പ്രഖ്യാപിച്ച കോവിഡ് ക്ലസ്റ്ററുകളില്‍ ഒരു മരണം കൂടി. കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയായ ആനി ആന്റണിയാണ് മരിച്ചത്. 77 വയസ്സായിരുന്നു. മരണകാരണം കോവിഡാണോ എന്ന് വ്യക്തമല്ല. 

കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചുദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം. 
കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.

നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച റുഖ്യാബി(57)ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബി വ്യാഴാഴ്ചയാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസര്‍കോട് ജില്ലയിലെ രാവണീശ്വരം സ്വദേശി മാധവന്‍(60), ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ(85), ചെട്ടിവിളാകാം സ്വദേശി ബാബു(52), തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസ്(60), പാറശാല സ്വദേശിനി തങ്കമ്മ(82) എന്നിവരുടെ മരണവും കോവിഡിനെ തുടര്‍ന്നാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു