കേരളം

കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂ ; ഞങ്ങളുടെ കയ്യിലും കുറേ ആയുധങ്ങളൊക്കെയുണ്ട് :  മന്ത്രി ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭാ സമ്മേളനം മാറ്റിവെച്ചത് പ്രതിപക്ഷവുമായി ആലോചിച്ചാണെന്ന് മന്ത്രി എ കെ ബാലന്‍. ഇക്കാര്യം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായി നാലുപ്രാവശ്യം ഫോണില്‍ സംസാരിച്ചിരുന്നതാണ്. ഒരു തവണ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറുമായും സംസാരിച്ചിരുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് ഉചിതമാകില്ലെന്ന് ഇവരെ അറിയിച്ചിരുന്നു. പ്രതിപക്ഷത്തെ പേടിച്ചിട്ടാണ് നിയമസഭാസമ്മേളനം മാറ്റിയത് എന്ന് പറയുന്നത് കടുംകൈയാണ്. ഞങ്ങള്‍ക്ക് അങ്ങനെ പേടിക്കേണ്ട ഒരു പ്രശ്‌നവുമില്ല.

ഈ വിധത്തില്‍ പറഞ്ഞത് ശരിയായിരുന്നില്ല എന്നാണ് പറയാനുള്ളത്. അവിശ്വാസപ്രമേയം വന്നാല്‍ നേരിടാന്‍ ഞങ്ങളുടെ കയ്യിലും കുറേ ആയുധങ്ങളൊക്കെയുണ്ടെന്ന് മന്ത്രി പറഞ്ഞു. കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരും. കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍