കേരളം

തിരുവനന്തപുരത്ത് ഇന്ന് 167 പേര്‍ക്ക് കോവിഡ്, കൊല്ലത്തും കാസര്‍കോടും നൂറിന് മുകളില്‍; ഉറവിടമറിയാത്ത 56 കേസുകള്‍; സ്ഥിതി രൂക്ഷം, കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 167 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലം, കാസര്‍കോട് ജില്ലകളിലും നൂറിലധികം രോഗികളുണ്ട്. കൊല്ലത്ത് 133ഉം കാസര്‍കോട് 106 ആളുകള്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ കണ്ടെത്തിയത്.

കോഴിക്കോട് 82, എറണാകുളം 69, പാലക്കാട് 58, മലപ്പുറം 58, കോട്ടയം 50, ആലപ്പുഴ 44, തൃശ്ശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കോവിഡ് കണക്കുകള്‍.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രോഗമുക്തരേക്കാള്‍ കുറഞ്ഞത് ആശ്വാസം പകരുന്നതാണ്. ഇന്ന് 968 പേരാണ് കോവിഡ് മുക്തി നേടിയത്. ഇന്ന് സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്നെത്തിയ 64 പേര്‍ക്കും മറ്റ് ജില്ലകളില്‍ നിന്നെത്തിയ 68 പേര്‍ക്കും ഇന്ന് രോഗബാധയുണ്ടായി. 56 പേര്‍ക്ക് വൈറസ് ബാധയുണ്ടായ ഉറവിടം വ്യക്തമല്ല. ഇന്ന് 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധയുള്ളത്.

രോഗമുക്തി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. ഇവിടെ 151 പേര്‍ കോവിഡ് മുക്തരായി. കണ്ണൂരില്‍ 108 പേരും തിരുവനന്തപുരത്ത് 101 പേരും നെഗറ്റീവായി. കൊല്ലം 54, പത്തനംതിട്ട 81, ആലപ്പുഴവ 49, കോട്ടയം 74, ഇടുക്കി 96, തൃശ്ശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കാസര്‍കോട് 68 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍